Skip to main content

വനിതകള്‍ക്കു വേണ്ടിയുള്ള വിവിധ പദ്ധതികളെ കുറിച്ച് ശില്‍പശാല നടത്തി

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള പാലക്കാട് സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന ത്രിദിന ബേട്ടീ ബചാവോ ബേട്ടി പഠാവോ ബോധവല്‍ക്കരണ പരിപാടികളുടെ ഭാഗമായി വനിതകള്‍ക്കായുള്ള വിവിധ പദ്ധതികളെ കുറിച്ച് ശില്‍പശാല സംഘടിപ്പിച്ചു.  ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ ജിതേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം സ്മിതി അധ്യക്ഷത വഹിച്ചു. വനിതകള്‍ക്കായുള്ള സാമ്പത്തിക സുരക്ഷാ പദ്ധതികളെ കുറിച്ചുള്ള ക്ലാസ് സാമ്പത്തിക സാക്ഷരതാ കൗണ്‍സിലര്‍ സയ്യിദ് ഫസല്‍ അലി, വനിതകള്‍ നേരിടുന്ന പൊതു ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് ഡോ. കെ കെ രതിഭ, വനിതകള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികളെ കുറിച്ച് എം സ്മിതി, മാലിന്യ സംസ്‌ക്കരണത്തെ കുറിച്ച് ജയരാജ് പാണ്ടിക്കാട് എന്നിവര്‍ ക്ലാസ് നയിച്ചു. വനിതകള്‍ക്കായുള്ള യോഗ പരിശീലനം ആയുഷ്ഗ്രാം നോഡല്‍ ഓഫിസര്‍ ഡോ. അരുണ്‍ നയിച്ചു.  സെന്‍ട്രല്‍ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ സംഗീത-നാടക പരിപാടി, ശില്‍പശാലയില്‍ പങ്കെടുത്തവരുടെ കലാപരിപാടികള്‍, വിവിധ മല്‍സരങ്ങള്‍, സ്വാതന്ത്ര്യ സമരത്തെ കുറിച്ചുള്ള ചിത്ര പ്രദര്‍ശനം, വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ തുടങ്ങിയവയും നടത്തി. ബോധവല്‍ക്കരണ പരിപാടികളും പ്രദര്‍ശനവും വെള്ളിയാഴ്ച സമാപി

date