Skip to main content

നിലമ്പൂര്‍ ഇന്ദിരാഗാന്ധി മോഡല്‍ സ്‌കൂളില്‍ അധ്യാപക ഒഴിവുകള്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവിലുള്ള ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ടീച്ചര്‍, ഹൈസ്‌കുള്‍ ടീച്ചര്‍, പ്രൈമറി ടീച്ചര്‍ തസ്തികകളിലേക്കും അടുത്ത അധ്യയന വര്‍ഷം താല്‍ക്കാലികമായി ഉണ്ടായേക്കാവുന്ന ഒഴിവുകളിലേക്കുമായി കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.എസ്.ടി മലയാളം (1 ഒഴിവ്), എച്ച്.എസ്.എസ്.ടി ഇംഗ്ലീഷ് (1 ഒഴിവ്), എച്ച്.എസ്.എസ്.ടി കമ്പ്യൂട്ടര്‍ സയന്‍സ് (1 ഒഴിവ്), എച്ച്.എസ്.എസ്.ടി എക്കണോമിക്‌സ് (1 ഒഴിവ്), എച്ച്.എസ്.എസ്.ടി കൊമേഴ്‌സ് (2 ഒഴിവ്), എച്ച്.എസ്.ടി മലയാളം (2 ഒഴിവ്), എച്ച്.എസ്.ടി ഗണിതം (1 ഒഴിവ്), എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് (1 ഒഴിവ്), എം.സി.ആര്‍.ടി (ആണ്‍-1, പെണ്‍-1), യു.പി.എസ്.ടി മ്യൂസിക്/ഡോയിങ് ടീച്ചര്‍ (1 ഒഴിവ്), എച്ച്.എസ്.ടി നാചുറല്‍ സയന്‍സ് (1 പ്രതീക്ഷിത ഒഴിവ്) എന്നീ തസ്തികകളിലേക്കാണ് നിയമനം. ഇതേ തസ്തികകളിലേക്ക് പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. റസിഡന്‍ഷ്യല്‍ സ്വഭാവമുള്ളതിനാല്‍ സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കുന്നതിന് സമ്മതമുള്ളവര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഹയര്‍സെക്കന്‍ഡറി ടീച്ചര്‍ക്ക് 36000 രൂപയും ഹൈസ്‌കുള്‍ ടീച്ചറിന് 32560 രൂപയും യു.പി ടീച്ചര്‍ക്ക് 28100 രൂപയുമാണ് പ്രതിമാസ വേതനം. ഏപ്രില്‍ 15 നകം പ്രൊജക്ട് ഓഫീസര്‍, ഐ.ടി.ഡി.പി നിലമ്പൂര്‍, മലപ്പുറം 679329 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ 04931 220315 എന്ന നമ്പറില്‍ ലഭിക്കും

date