Skip to main content

എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം:  അന്തര്‍ദേശീയ സെമിനാര്‍ സമാപിച്ചു

  ദുബൈ, അബുദബി അടക്കമുള്ള യു.എ.ഇയിലെ പല എമിറേറ്റുകളുടെയും സാമ്പത്തിക സ്രോതസ്സിന്റെ  ഏറിയ പങ്കും ടൂറിസം മേഖലയിലാണെന്നും അറബ് എമിറേറ്റ്‌സുകളിലെ ടൂറിസം വളര്‍ച്ചയില്‍ ഇന്ത്യന്‍ സമൂഹം നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയെന്നും ഷാര്‍ജ യൂനിവേര്‍സിറ്റിയിലെ ടൂറിസം മാനേജ്‌മെന്റ് പഠന വിഭാഗം മേധാവി ഡോ. നിദാല്‍ മുഹമ്മദ് അല്‍സബൂന്‍ അഭിപ്രായപ്പെട്ടു. കൊണ്ടോട്ടി ഗവ. ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ ടൂറിസം ആന്റ് ഹോട്ടല്‍ മാനേജ്‌മെന്റ് പഠന വിഭാഗം,  പോണ്ടിച്ചേരി സര്‍വ്വകലാശാല, സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി ഓഫ് കേരള , ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ച്  'എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം - ദ വേ ഫോര്‍വേര്‍ഡ്' എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച ദിദ്വിന രാജ്യാന്തര സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡാനന്തര കാലത്ത് ടൂറിസം മേഖല പുതിയ പ്രവണതയിലേക്ക്  വഴി മാറിയെന്നും കേവല യാത്രകള്‍ക്ക് പകരം നഗര- ഗ്രാമ വാസികളുടെ  കലയും  സംസ്‌കാരവും ജീവിത രീതിയും അനുഭവിച്ചറിയുന്ന തരത്തിലേക്ക്  ടൂറിസം മേഖല അഭിവൃദ്ധി പ്രാപിച്ചതായും കേരള സെന്‍ട്രല്‍ യൂനിവേര്‍സിറ്റി ടൂറിസം പഠന വിഭാഗം പ്രൊഫസര്‍ ഡോ. സുനില്‍ തിവാരി അഭിപ്രായപ്പെട്ടു. ഉദ്ഘാടന സെഷനില്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വി. അബ്ദുല്‍ ലതീഫ് അധ്യക്ഷത വഹിച്ചു. ടൂറിസം ആന്റ് ഹോട്ടല്‍ മാനേജ്മെന്റ്  വിഭാഗം മേധാവി മൊയ്തീന്‍ കുട്ടി കല്ലറ, സെമിനാര്‍ കോര്‍ഡിനേറ്റര്‍ കെ. അര്‍ഷക്, അധ്യാപകരായ കെ.ഐ. എബിന്‍, മുജീബ് റഹ്മാന്‍, റഷ ബഷീര്‍, ഖുബൈബ്, ഡോ. ആബിദ ഫാറുഖി, ഡോ. കെ.പി. രതീഷ്, ഡോ. സി.എം. സാബിര്‍ നവാസ്  എന്നിവര്‍ സംസാരിച്ചു.
എക്‌സ്പീരിയന്‍ഷ്യല്‍ ടൂറിസം, ഇന്തോ-അറബ് ടൂറിസം, കേരളത്തിലെ കോവിധാനന്തര ടൂറിസ സാധ്യതകള്‍ , മെഡിക്കല്‍  ടൂറിസം, , അഗ്രി ടൂറിസം, സ്‌പോര്‍ട്‌സ് ആന്റ് വെല്‍നസ് ടൂറിസം, സുസ്ഥിര വികസന ടൂറിസം തുടങ്ങി വിവിധ സെഷനുകളില്‍ കേരള സെന്‍ട്രല്‍ യൂനിവേര്‍സിറ്റി ടൂറിസം വിഭാഗം തലവന്‍ ഡോ.ടി.എ. ബിനോയ്, പോണ്ടിച്ചേരി സര്‍വ്വകലാശാലാ ടൂറിസം പഠന വിഭാഗം മേധാവി ഡോ. ആര്‍.സി. അനു ചന്ദ്രന്‍, ഡോ. സുഷ്മ മാലിഗി, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍. തോമസ് ആന്റണി,   ഡോ.ടി. ഷമീര്‍ ബാബു, നിമി മാര്‍ക്കോസ്, ഡോ. എ.ഐ. വിലായതുല്ല, ഡോ. ഹബീബ്, ഡോ. അബ്ദുസ്സലാം കണ്ണിയന്‍, പി. ഷിജിന്‍, ഡോ. നിഷാ ദേവി, അശോക് മേനോന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമാപന സംഗമം  താജ് ഹോട്ടല്‍ ഗ്രൂപ്പ് എച്ച്.ആര്‍ മാനേജര്‍ അശോക് മേനോന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികളായ അഭിരാമി, റുമൈസ, ആര്‍ദ്ര, ശ്രേയ, അഭിനവ് രാജ്, ഫാതിമ സഹല, അനാമിക, മാജിദ എന്നിവര്‍ നേതൃത്വം നല്‍കി.

date