Skip to main content

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ പരിശീലനം

സംസ്ഥാന സര്‍ക്കാര്‍  സ്ഥാപനമായ കെല്‍ട്രോണിന്റെ മലപ്പുറം ജില്ലയിലുള്ള നോളജ് സെന്ററുകളില്‍ ആരംഭിക്കുന്ന വിവിധ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് സൗജന്യ അഡ്മിഷന്‍ നേടുന്നതിനായി പട്ടികജാതി വിഭാഗം യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ്  ഇലക്ട്രോണിക്സ് ആന്റ് ഹാര്‍ഡ്‌വെയര്‍ സര്‍വീസ് ടെക്നീഷ്യന്‍ (യോഗ്യത: എസ്.എസ്.എല്‍.സി, കാലാവധി: 4 മാസം), അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഐറ്റി എനാബിള്‍ഡ് സര്‍വീസ് ആന്റ് ബി.പി.ഒ (യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.ഇ, കാലാവധി: 6 മാസം), കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ്  നെറ്റ് വര്‍ക്കിങ്  പ്രൊഫഷണല്‍ കെല്‍ട്രോണ്‍ സര്‍ട്ടിഫൈഡ് നെറ്റ് വര്‍ക്കിങ് പ്രൊഫഷണല്‍ (യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.ഇ, കാലാവധി: 6 മാസം),  സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫഷണല്‍ എക്സലന്‍സ് യൂത്ത് എംപ്ലോയബിലിറ്റി സ്‌കില്‍ ട്രെയിനിങ് (യോഗ്യത: എസ്.എസ്.എല്‍.സി, കാലാവധി: 3 മാസം), ആപ്ലിക്കേഷന്‍ യൂസിംഗ് ഫ്രീ ആന്റ് ഓപ്പണ്‍ സോഴ്സ് പ്ലാറ്റ്ഫോം (യോഗ്യത: പ്ലസ്ടു/വി.എച്ച്.എസ്.ഇ, കാലാവധി: 6 മാസം). താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകുക. കൂടുതല്‍വിവരങ്ങള്‍ക്ക് താഴെ തന്നിരിക്കുന്നവിലാസത്തില്‍ ബന്ധപ്പെടുക. കെല്‍ട്രോണ്‍ ടൂള്‍ കം ട്രെയ്നിംഗ് സെന്റര്‍, തൃക്കണാപുരം, കുറ്റിപ്പുറം, ഫോണ്‍: 0494 2697288, 8590605276. കെല്‍ട്രോണ്‍ നോളജ് സെന്റര്‍, കെ. എം. എ കോംപ്ലക്സ്,ത്യശൂര്‍ റോഡ്, എടപ്പാള്‍, ഫോണ്‍:0494 2685919, ഹെല്‍പ്പ് ലൈന്‍നമ്പര്‍: 9188665545.
 

date