Post Category
കൃഷി വകുപ്പ് ധനസഹായം നല്കുന്നു
ജില്ലയില്‍ മൂന്നു വര്‍ഷത്തിലധികമായി രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതും ചുരുങ്ങിയത് 750 ഓഹരി ഉടമകളും വാര്‍ഷിക വിറ്റുവരവ് 20-35 ലക്ഷം രൂപയുമുള്ള എഫ്.പി.ഒ (ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്ഗനൈസേഷന്)കള്‍ക്ക് കൃഷി വകുപ്പ് ധനസഹായം നല്കുന്നു. എസ്.എഫ്.എ.സി മുഖേന പരമാവധി 15 ലക്ഷം രൂപ വരെയാണ് ധന സഹായം. കാര്‍ഷിക ഉത്പന്നങ്ങളുടെ മൂല്യവര്‍ധനവും സംസ്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് പ്രൊജക് അടിസ്ഥാനത്തിലാണ് ധനസഹായം അനുവദിക്കുക. ജില്ലാ കൃഷി ഓഫീസിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന ജില്ലാ ആത്മ പ്രൊജക്ട് ഡയറക്ടര്‍ക്ക് മാര്‍ച്ച് 27നകം അപേക്ഷ സമര്‍പ്പിക്കണം.
date
- Log in to post comments