Skip to main content

ജില്ലയിലെ 33 തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് കൂടി അംഗീകാരം

ജില്ലയിലെ 33 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് കൂടി ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കി. ചീക്കോട്, തവനൂര്‍, മമ്പാട്, മക്കരപ്പറമ്പ്, പുളിക്കല്‍, മാറാക്കര, തേഞ്ഞിപ്പലം, വളവന്നൂര്‍, എടപ്പാള്‍, എടവണ്ണ, പുറത്തൂര്‍, തിരുനാവായ, ആനക്കയം, മേലാറ്റൂര്‍, മങ്കട, കരുവാരക്കുണ്ട്, എടയൂര്‍, ആലിപ്പറമ്പ്, അമരമ്പലം, പെരുവള്ളൂര്‍, ഏലംകുളം, അരീക്കോട്, പള്ളിക്കല്‍, കാവന്നൂര്‍, മൂന്നിയൂര്‍, എ.ആര്‍.നഗര്‍, കുറുവ, നന്നമ്പ്ര  എന്നീ ഗ്രാമ പഞ്ചായത്തുകളുടെയും വളാഞ്ചേരി നഗരസഭയുടെയും പെരിന്തല്‍മണ്ണ, മങ്കട, വണ്ടൂര്‍, കൊണ്ടോട്ടി, എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെയും വാര്‍ഷിക പദ്ധതികള്‍ക്കാണ് ജില്ലാ ആസൂത്രണ സമിതി യോഗം അംഗീകാരം നല്‍കിയത്.
ജില്ലയിലെ 67 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2023-24 വര്‍ഷത്തെ വാര്‍ഷിക പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി ഇതുവരെ അംഗീകാരം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്സണ്‍ എം.കെ. റഫീഖ, എ.ഡി.എം. എന്‍.എം.മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസര്‍ ഇന്‍ ചാര്‍ജ് ജോസഫ് എഡി,  ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ആസൂത്രണ സമിതിയുടെ അടുത്ത യോഗം മാര്‍ച്ച് 27തിങ്കളാഴ്ച  ഉച്ചയ്ക്ക് 12 മണിക്ക് നടക്കും

date