Skip to main content

സ്റ്റാഫ് നഴ്സ്, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ ഒഴിവ്

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്കിലേക്ക് ദിവസ വേതനത്തില്‍  ഒരു വര്‍ഷത്തേക്ക് കൗണ്‍സിലര്‍, ബ്ലഡ് ബാങ്ക് ടെക്‌നിഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. യോഗ്യത: കൗണ്‍സിലര്‍ - സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി/ സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദവും കൗണ്‍സലിങില്‍ ആറു മാസത്തെ പരിചയവും. ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ - ബി.എസ്.സി എം.എല്‍.ടി അല്ലെങ്കില്‍ ഡി.എം.എല്‍.ടി, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ബ്ലഡ് ബാങ്കില്‍ ആറ് മാസത്തെ പ്രവൃത്തി പരിചയവും. (ബി.എസ്.സി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക്). ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം (ഡി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക്). പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും വേണം. യോഗ്യത തെളിയിക്കുന്നതിനുള്ള  സര്‍ട്ടിഫിക്കറ്റുകളും  പകര്‍പ്പും  ബയോഡാറ്റയും സഹിതം മാര്‍ച്ച് 31 ന്  ഉച്ചയ്ക്ക് 2 ന് മുമ്പ് ബ്ലഡ് ബാങ്ക് ഓഫീസില്‍ നേരിട്ട് ഹാജരാവണം. ഏപ്രില്‍ 3 ന് രാവിലെ 9.30 ന് ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ഇന്റര്‍വ്യൂ നടക്കും.

date