Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

പൊന്നാനി താലൂക്ക് ആശുപത്രിയിലേക്ക് 2023-24 സാമ്പത്തിക വര്‍ഷത്തേക്ക് ലാബ് റീ ഏജന്റുകള്‍, ഡയാലിസിസ് കണ്‍സ്യൂമബിള്‍സ്, മറ്റു അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിനും കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, ആരോഗ്യ കിരണം, ആര്‍.ബി.എസ്.കെ എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി മരുന്ന് വിതരണം (ഇ ടെണ്ടര്‍) നടത്തുന്നതിനും അള്‍ട്രാ സൗണ്ട് സ്കാന്‍, സി.ടി സ്കാന്‍, എം.ആര്‍.ഐ സ്കാന്‍,  ലാബ് ടെസ്റ്റുകള്‍ തുടങ്ങിയവ നടത്തുന്നതിനും സ്ഥാപനത്തിലേക്ക് ആവശ്യമായ പ്രിന്റിങ് ജോലികള്‍, ഫാര്‍മസിയിലേക്കാവശ്യമായ മരുന്ന് കവര്‍, എക്സ് റേ ഫിലിം, കവര്‍ എന്നിവ നിര്‍മിച്ച് വിതരണം ചെയ്യുന്നതിനുമായി റണ്ണിങ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം വിതരണം മാര്‍ച്ച് 27 മുതല്‍ ആരംഭിക്കും. ഏപ്രില്‍ 10 വരെ ടെണ്ടര്‍ സ്വീകരിക്കും. ഏപ്രില്‍ 11  രാവിലെ 11.30 ന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ 0494 2663089 എന്ന നമ്പറില്‍ ലഭിക്കും

date