Skip to main content

കാർഷികോൽപ്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ വിപണനം നടത്താന്‍ കൃഷി വകുപ്പ്

കർഷകര്‍, കർഷകഗ്രൂപ്പുകൾ, കൃഷികൂട്ടങ്ങള്‍, എഫ്.പി.ഒ.കൾ വഴി ഉൽപ്പാദിപ്പിക്കുന്ന വിവിധ മൂല്യവർദ്ധിത കാർഷികോൽപ്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെ വിപണനം നടത്താന്‍ പദ്ധതിയുമായി കൃഷി വകുപ്പ്. വിവിധ മൂല്യവർദ്ധിത കാർഷികോൽപ്പന്നങ്ങളുടെ വിപണനം ഊർജ്ജിതമാക്കി കർഷകരുടെ വരുമാനമുയർത്തുക എന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കര്‍മ്മപരിപാടികളുടെ ഭാഗമായാണ്  പദ്ധതി നടപ്പാക്കുന്നത്.  ‘Keralagro’ എന്ന ഏകീകൃത ബ്രാൻഡിലാണ് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ ഉൽപന്നങ്ങൾ വിപണനം നടത്തുക. കൂടുതൽ വിവരങ്ങള്‍ക്ക് അതത് കൃഷിഭവനുകളുമായി ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു

date