Skip to main content

മരുന്ന് കലക്കിയുള്ള മീന്‍പിടുത്തം; നടപടി സ്വീകരിക്കാന്‍ എസ്.പിക്ക് നിര്‍ദ്ദേശം

ജില്ലയിലെ ചെക്ക്ഡാം റിസര്‍വോയറുകളില്‍ മരുന്ന് കലക്കി മീന്‍പിടിക്കുന്നത് തടയാന്‍ ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ജില്ലാ പൊലീസ് ‌മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. വിവിധ പ്രദേശങ്ങളില്‍ ജലസേചനത്തിനും മറ്റും നിര്‍മിച്ചിട്ടുള്ള ചെക്ക്ഡാമുകളുടെ റിസര്‍വോയറുകളില്‍ മരുന്ന് കലക്കി മീന്‍ പിടിക്കുന്നതായി പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചിരുന്നു. വേനല്‍ കനക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ആശ്രയിക്കുന്ന ഇത്തരം ജലസ്രോതസ്സുകളില്‍ മരുന്ന് കലക്കിയുള്ള മീന്‍ പിടുത്തം വിഷാംശം കലരാനിടയാക്കുന്നതായും പരാതികള്‍ ലഭിച്ചിരുന്നു. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ തടയാന്‍ നിയമനടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ കളക്ടര്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ നിര്‍ദ്ദേശം.

date