Skip to main content

കെ.ടെറ്റ് സര്‍ട്ടിഫക്കറ്റ് പരിശോധന

വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍ പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും കെ.ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സര്‍ട്ടിഫക്കറ്റ് പരിശോധന (എല്ലാ കാറ്റഗറിയും ഉള്‍പ്പടെ) വണ്ടൂര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ വെച്ച് മാര്‍ച്ച് 28 ന് രാവിലെ 10 മുതല്‍ വൈകിട്ട് 5 വരെ നടക്കും. പരീക്ഷാര്‍ഥികള്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി, ബി.എഡ്/ ടി.ടി.സി സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുും, ഹാള്‍ടിക്കറ്റിന്റെ പകര്‍പ്പ് എന്നിവ ഹാജരാക്കണം. ബി.എ‍‍ഡ്/ ടി.ടി.സി പഠിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫക്കറ്റ് ലഭിച്ചതിന് ശേഷം പരിശോധനയ്ക്ക് ഹാജരായാല്‍ മതിയെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

.

date