Skip to main content

 ലീഗല്‍ അസിസ്റ്റന്റ് നിയമനം: അപേക്ഷ ക്ഷണിച്ചു

ജില്ലയിൽ പട്ടികജാതി വികസന വകുപ്പിൽ ലീഗൽ അസിസ്റ്റന്റുമാരുടെ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എല്‍.എല്‍.ബി പഠനം കഴിഞ്ഞ് എൻറോൾമെന്റ് പൂർത്തിയാക്കിയവരായിരിക്കണം. എല്‍.എല്‍.എം  യോഗ്യത ഉള്ളവർക്കും പട്ടികജാതി വികസന വകുപ്പിന്റെ ത്രിവത്സര അഭിഭാഷക ധനസഹായം പദ്ധതി പൂർത്തിയാക്കിയവർക്കും വനിതകൾക്കും മുൻഗണന ലഭിക്കും. ജില്ലാ കോടതി- 1, സ്പെഷ്യല്‍ കോടതി – 3, ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റി- 1 എന്നിങ്ങനെയാണ് ഒഴിവുകളുടെ എണ്ണം. പ്രായപരിധി 21-35. വെള്ളകടലാസിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി,വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസിൽ ഏപ്രില്‍ 20 നകം സമര്‍പ്പിക്കണം.  കൂടുതല്‍ വിവരങ്ങള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസ്, ബ്ലോക്ക്/ മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും

date