Skip to main content

പി.സി ആൻഡ് പി.എൻ.ഡി.ടി ആക്ട്: ഉപദേശക സമിതി യോഗം ചേർന്നു

 
ഗർഭസ്ഥ ശിശുക്കളുടെ ലിംഗ നിർണയവുമായി ബന്ധപ്പെട്ട് പി.സി ആൻഡ് പി.എൻ.ഡി.ടി ആക്ട് സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്യാൻ ജില്ലാതല ഉപദേശക സമിതി യോഗം ചേർന്നു. ജില്ലയിലെ സ്‌കാനിങ് സെന്ററുകളിൽ മിന്നൽ പരിശോധന നടത്താനും ആവശ്യമായ രേഖകൾ സൂക്ഷിക്കാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും യോഗത്തിൽ തീരുമാനിച്ചു. ഗൾഫ് സ്‌കാൻ സെന്റർ അരീക്കോട്, ജെ.എം.സി സ്‌കാൻ സെന്റർ വണ്ടൂർ, മലബാർ ഡയഗ്‌നോസിസ് സെന്റർ പുത്തനത്താണി, റിലീഫ് സ്‌കാൻ സെന്റർ കൊണ്ടോട്ടി, ഓർക്കിഡ് സ്‌കാൻ സെന്റർ മലപ്പുറം, ബെൻസി പോളിക്ലിനിക്ക് പൊന്നാനി എന്നീ സ്ഥാപനങ്ങൾക്ക് രജിസ്‌ട്രേഷൻ നൽകാനും യോഗത്തിൽ തീരുമാനമായി. ജില്ലാ മെഡിക്കൽ ഓഫീസറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ഡി.എം.ഒ ഡോ. ആർ. രേണുക അധ്യക്ഷത വഹിച്ചു. പബ്ലിക്ക് പ്ലീഡർ കെ.ടി ഗംഗാധരൻ, ശിശുരോഗ വിദഗ്ധൻ ഡോ. മുജീബ് റഹ്‌മാൻ, ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. രമേഷ് കുമാർ, എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ്, ആർ.സി.എച്ച് ഓഫീസർ ഡോ. എൻ.എൻ പമീലി, ജില്ലാ മാസ് മീഡിയ ഓഫീസർ പി.രാജു, ഇൻഫർമേഷൻ അസിസ്റ്റന്റ് ടി. ശരണ്യ തുടങ്ങിയവർ പങ്കെടുത്തു.

 

date