Skip to main content

കമ്പളത്ത് രണഗീതം പുരസ്‌കാരം നൽകുന്നു

 

 

 'അന്നിരുപത്തൊന്നില്‍..'' എന്ന സമരഗാനത്തിലൂടെ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ഇടം നേടിയ കവിയും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കമ്പളത്ത് ഗോവിന്ദന്‍ നായരുടെ നാല്‍പതാം ചരമവാര്‍ഷികം പ്രമാണിച്ച്  മാപ്പിളപ്പാട്ട് ശൈലിയില്‍ എഴുതുന്ന  സമരഗീതത്തിന്  മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ

കമ്പളത്ത് രണഗീതം പുരസ്‌കാരം നല്‍കും. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയ അധ്യായങ്ങളായ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം, ഉപ്പ് സത്യാഗ്രഹം, ക്വിറ്റിന്ത്യാസമരം, നാവിക കലാപം, ഐ.എന്‍.എ.യുദ്ധം, മലബാര്‍ സമരം, ചൗരിചൗര തുടങ്ങിയ എതെങ്കിലും സമരത്തെയോ, സ്വാതന്ത്ര്യസമരത്തെ പൊതുവിലോ പ്രതിപാദിക്കുന്ന കാവ്യത്തിനാണ് അവാര്‍ഡ് നല്‍കുക. ക്യാഷ് പ്രൈസും പ്രശംസാപത്രവും ഉള്‍ക്കൊള്ളുന്ന  അവാര്‍ഡിന് 40 വരിയില്‍ കവിയാത്ത രചനകള്‍ രചയിതാവിന്റെ പേരും വിലാസവും ഫോണ്‍നമ്പറും സഹിതം ഡി.ടി.പി പ്രിന്റെടുത്ത് കണ്‍വീനര്‍, കമ്പളത്ത് രണഗീതം പുരസ്‌കാര സമിതി, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി-673638, മലപ്പുറം ജില്ല, എന്ന വിലാസത്തില്‍ ഏപ്രില്‍ 25-നകം ലഭിക്കണമെന്ന് അക്കാദമി സെക്രട്ടറി ബഷീര്‍ ചുങ്കത്തറ അറിയിച്ചു.

date