Skip to main content

വാക് ഇന്‍ ഇന്റര്‍വ്യൂ

ഈഴുവത്തിരുത്തി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പുതുതായി ആരംഭിക്കുന്ന സായാഹ്ന ഒപിയിലേക്ക് കരാറടിസ്ഥാനത്തിൽ ഡോക്ടറെയും ഫാർമസിസ്റ്റിനേയും നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം മാര്‍ച്ച് 30 രാവിലെ 11 ന് പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നേരിട്ട് ഹാജരാവണം. എം.ബി.ബി.എസും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് ഡോക്ടര്‍ക്കു വേണ്ട യോഗ്യത. ഫാര്‍മസിസ്റ്റിന് പ്രിഡിഗ്രി/ പ്ലസ്ടു/ വി.എച്ച്.എസ്.സി, ഫാര്‍മസി ഡിപ്ലോമ/തതുല്യം, ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയും വേണം. കൂടുതല്‍ വിവരങ്ങള്‍ 0494 2664701 എന്ന നമ്പറില്‍ ലഭിക്കും.

 

date