Skip to main content

സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

സംസ്ഥാന സര്‍ക്കാര്‍  സ്ഥാപനമായ കേരള സ്‌റ്റേറ്റ് സിവില്‍ സര്‍വ്വീസ് അക്കാദമിയുടെ സബ്‌സെന്ററായി  പ്രവര്‍ത്തിക്കുന്ന പൊന്നാനിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ചില്‍ (ഐ.സി.എസ്.ആര്‍) ഏപ്രില്‍  മാസത്തില്‍ ആരംഭിക്കുന്ന അവധിക്കാല കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.  ഈ അധ്യയന വര്‍ഷം ഹയര്‍സെക്കന്‍ഡറിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വ്വീസ് ഫൗണ്ടേഷന്‍ കോഴ്‌സിനും  8,9,10 ക്ലാസുകളില്‍  പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടാലന്റ് ഡവലപ്പ്‌മെന്റ് കോഴ്‌സിനും അപേക്ഷിക്കാം. അപേക്ഷ ഏപ്രില്‍  10 വരെ kscsa.org എന്ന വെബ്‌സൈറ്റ്     മുഖേന നല്‍കാം. സംവരണ ആനുകൂല്യം ലഭിക്കുന്നതിനായി മുസ്ലീം ന്യൂനപക്ഷ/ എസ്.സി / എസ്.ടി വിദ്യാര്‍ഥികള്‍ ഏപ്രില്‍ 11 ന് രാവിലെ 10 ന് നടക്കുന്ന പ്രവേശന പരീക്ഷയില്‍ പങ്കെടുക്കണം.. ഏപ്രില്‍  12 ന് ക്ലാസുകള്‍ ആരംഭിക്കും

date