Skip to main content

വൈറ്റില ഹബ്ബില്‍ തണ്ണീര്‍ പന്തലൊരുക്കി

 
ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ഐഎജിയും ചേര്‍ന്ന് ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ 100 തണ്ണീര്‍പന്തലുകള്‍ ഒരുക്കുന്നതിന്റെ ഭാഗമായി വൈറ്റില ഹബ്ബിലെ  തണ്ണീര്‍ പന്തല്‍ പദ്ധതി കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ രഞ്ജിത്ത് ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ ഐഎജി  എക്‌സിക്യൂട്ടീവ് ഡോ. മേരി അനിതാ, കണയന്നൂര്‍ താലൂക്ക് ഐഎജി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ കെ.വൈ നവാസ്, സിജു, സജിത്ത്, ആശ പ്രദീപ്, പോലീസ് സബ് ഇന്‍സ്പെക്ടര്‍ എം.വി ഷിബു ഹബ്ബ് സൂപ്പര്‍വൈസര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വൈറ്റില മൊബൈലിറ്റി ഹബ്ബില്‍ എത്തുന്ന യാത്രകര്‍ക്ക് സൗജന്യമായി ഒരുക്കിയിരിക്കുന്ന തണ്ണീര്‍ പന്തലില്‍ നിന്നും കുടിവെള്ളം ലഭ്യമാണ്.

date