Skip to main content

ലാബ് ടെക്നീഷ്യന്‍ താത്കാലിക നിയമനം

എറണാകുളം ജില്ലയിലെ നെട്ടൂർ എ യു ഡബ്യു എം  ക്യാമ്പസിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ് സ്റ്റോക്ക് മറൈൻ ആന്റ് അഗ്രി പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിലേക്ക് എന്‍എബിഎല്‍ (NABL) മോളികുലർ ബയോളജി ലാബുകളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയമുളള എം.എസ്.സി മൈക്രോബയോളജി  പാസ്സായ ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്മന്റ് എക്സ്ചേഞ്ച് മുഖന നിയമനം നടക്കുന്നതു വരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസ്സൽ രേഖകൾ സഹിതം ഏപ്രില്‍ 17-ന് രാവിലെ 11 -ന് നേരിട്ട് ഈ സ്ഥാപനത്തിൽ ഹാജരാകണം. വിലാസം സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ് സ്റ്റോക്ക് മറൈന്‍ ആന്‍റ് അഗ്രി പ്രോഡക്ട്സ്, നെട്ടൂര്‍ പി.ഒ, എറണാകുളം, 682040, ഫോൺ  - 0484 2960429

date