Skip to main content

സൗജന്യ ലാപ്ടോപ്പ് വിതരണം

2021-22, 2022-23 അദ്ധ്യയന വർഷങ്ങളിൽ എഞ്ചിനീയറിംഗ്, എം.ബി.ബി.എസ്, ബി.എസ്.സി.അഗ്രികൾച്ചർ, വെറ്റിനറി സയൻസ്, ബി.എസ്.സി. ബി.എ.എം.എസ്, എം.എസ്.സി. ബി.എച്ച്.എം.എസ്. നഴ്സിംഗ് എന്നീ എം.സി.എ, എം.ബിഎ. നഴ്സിംഗ്, പ്രൊഫഷണൽ കോഴ്സുകൾക്ക് ദേശീയ, സംസ്ഥാന തലത്തിൽ നടത്തുന്ന പൊതു പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മെരിറ്റിൽ അഡ്മിഷൻ ലഭിച്ച് പഠിച്ചു കൊണ്ടിരിക്കുന്ന കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ്പ് വിതരണം ചെയ്യുന്നതിനും അതോടൊപ്പം സർക്കാർ, സർക്കാർ എയ്ഡഡ് സ്കൂളുകളിൽ 2023-24 അദ്ധ്യയന വർഷത്തിൽ ഒന്നു മുതൽ ഏഴു വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യുന്നതിനും അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 30. അപേക്ഷയും മറ്റ് വിശദ വിവരങ്ങളും എല്ലാ ജില്ലാ ഓഫീസുകളിലും, ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റായ kmtwwfb.org. യിലും ലഭിക്കുന്നതാണ്.

date