Skip to main content

റവന്യൂ രേഖകളടങ്ങിയ പ്രോപ്പര്‍ട്ടി കാര്‍ഡ് സജ്ജമാക്കും: മന്ത്രി കെ രാജന്‍

സംസ്ഥാനത്ത് ഓരോ വ്യക്തികളുടെയും അടിസ്ഥാന റവന്യൂ രേഖകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാന്‍ കഴിയു പ്രോപ്പര്‍ട്ടി കാര്‍ഡ് തയ്യാറാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവില്‍ പുതിയതായി നിര്‍മിച്ച പള്ളിമണ്‍ സ്മാര്‍ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

റവന്യൂ വകുപ്പിലെ സമ്പൂര്‍ണ ഡിജിറ്റലൈസേഷന്റെ ഏറ്റവും അടിസ്ഥാന പടിയാണ് സ്മാര്‍ട് വില്ലേജ് ഓഫീസുകളുടെ നിര്‍മാണം. ഒരു നാടിന്റെ ജനാധിപത്യ കേന്ദ്രമായി വില്ലേജ് ഓഫീസുകള്‍ മാറേണ്ടതുണ്ടെന്നും നിര്‍മാണം പൂര്‍ത്തിയാക്കിയ വില്ലേജ് ഓഫീസുകളിലേക്ക് അത്യാധുനിക സൗകര്യങ്ങളടങ്ങിയ ഉപകരണങ്ങളും, ഫര്‍ണീച്ചറുകളും പ്ലാന്‍, എം എല്‍ എ ഫണ്ടുകള്‍ ഉപയോഗിച്ച് വാങ്ങി നല്‍കുമെുന്നും മന്ത്രി പറഞ്ഞു.

പി സി വിഷ്ണുനാഥ് എം എല്‍ എ അധ്യക്ഷനായി. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജാകുമാരി, വൈസ് പ്രസിഡന്റ് ബി സുധാകരന്‍ നായര്‍, ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസല്‍ കുളപ്പാടം, ഗ്രാമ പഞ്ചായത്ത് അംഗം റജില ഷാജഹാന്‍, എ ഡി എം ആര്‍ ബീനാറാണി, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, തഹസില്‍ദാര്‍ ജാസ്മിന്‍ ജോര്‍ജ്, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date