Skip to main content

സംസ്ഥാനത്തെ വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ടാകും: മന്ത്രി കെ രാജന്‍

റവന്യൂ വകുപ്പിന്റെ സേവനങ്ങള്‍ കുറ്റമറ്റ രീതിയില്‍ കൂടുതല്‍ വേഗതയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫീസുകളെയും സ്മാര്‍ട്ടാക്കുമെന്ന് മന്ത്രി കെ രാജന്‍. റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പള്ളിമണ്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നിയമക്കുരുക്കുകളില്‍പ്പെട്ട് ഭൂമി ലഭിക്കാത്ത കുടുംബങ്ങള്‍ക്ക് അവ ലഭ്യമാക്കാന്‍ ആവിശ്യമായ നടപടികള്‍ സ്വീകരിക്കും. എല്ലാ സര്‍ക്കാര്‍ വകുപ്പുകളും റവന്യൂ വകുപ്പുമായി ബന്ധിതമായതിനാല്‍ കൂടുതല്‍ കാര്യക്ഷമത ഉറപ്പാക്കേണ്ടതുണ്ട്. ഉപരി പഠനത്തിനായി പ്രവേശന പരീക്ഷകള്‍ എഴുതുന്ന കുട്ടികള്‍ക്ക് തിരഞ്ഞെടുക്കപ്പെട്ടാല്‍ മാത്രം ലഭിക്കേണ്ട സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കേണ്ട സംവിധാനം ഉടന്‍ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

പി സി വിഷ്ണുനാഥ് എം എല്‍ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍, മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യാശോദ, നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ഗിരിജാകുമാരി, വൈസ് പ്രസിഡന്റ് ബി സുധാകരന്‍ നായര്‍, ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരന്‍, എ ഡി എം ആര്‍ ബീനാറാണി, സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date