Skip to main content

റവന്യു വകുപ്പിലെ സങ്കീര്‍ണതകള്‍ പരിഹരിക്കുക സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ രാജന്‍

റവന്യു വകുപ്പിലെ സങ്കീര്‍ണതകള്‍ പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യു മന്ത്രി കെ രാജന്‍. പ്ലാന്‍ സ്‌കീം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ വിനിയോഗിച്ച് പുതിയതായി നിര്‍മിച്ച കല്ലേലിഭാഗം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. നിരവധി നിയമങ്ങള്‍ ചേര്‍ന്നതാണ് റവന്യു വകുപ്പിലെ ചട്ടങ്ങള്‍. സങ്കീര്‍ണതകള്‍ പരമാവധി കുറയ്ക്കാനാണ് ഡിജിറ്റലൈസേഷന്‍ ഉള്‍പ്പടെ നടപ്പാക്കുന്നത്. ജീവനക്കാരുടെ ജോലി ഭാരവും ഇതിലൂടെ കുറയ്ക്കാനാക്കും. കേരളത്തില്‍ സമ്പൂര്‍ണ പട്ടയ വിതരണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും സമ്പൂര്‍ണ ഓണ്‍ലൈന്‍ സേവനം എല്ലാ കുടുംബങ്ങളിലും എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരള സ്റ്റേറ്റ് നിര്‍മിതി കേന്ദ്രമാണ് വില്ലേജ് ഓഫിസ് നിര്‍മിച്ചത്. സി ആര്‍ മഹേഷ് എം.എല്‍.എ അധ്യക്ഷനായി. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രന്‍, തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം അനില്‍ എസ് കല്ലേലിഭാഗം, എഡിഎം ആര്‍ ബീനാറാണി, സബ് കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, തഹസില്‍ദാര്‍ പി ഷിബു രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു

date