Skip to main content

പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു

സ്ഥിതി വിവരക്കണക്ക്, പദ്ധതി നിര്‍വഹണ മന്ത്രാലയത്തിന്റെ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസിന്റെ (ഫീല്‍ഡ് ഓപ്പറേഷന്‍സ് ഡിവിഷന്‍) നേതൃത്വത്തില്‍ ഹോട്ടല്‍ സീ പാലസില്‍ വ്യവസായികള്‍ക്ക് ഏകദിന പരിശീലന ക്ലാസ് സംഘടിപ്പിച്ചു. വ്യവസായ യൂണിറ്റുകള്‍ എ എസ് ഐ റിട്ടേണുകള്‍ സ്വയം സമാഹരിക്കേണ്ട ആവശ്യകതയെക്കുറിച്ച് തിരഞ്ഞെടുത്ത യൂണിറ്റുകളെ ബോധവത്ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എ എസ് ഐ പോര്‍ട്ടലില്‍ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് സംബന്ധിച്ച് വ്യവസായികള്‍ക്ക് പരിശീലനവും നല്‍കി.

കെ എസ് എസ് ഐ എ സമിതി അംഗം ലെന്‍ ഫിലിപ്പ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരായ ബോബി തോമസ് മാത്യു, കെ എന്‍ രാജീവ് കുമാര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സുനിതാ ഭാസ്‌കര്‍ അധ്യക്ഷയായി.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍, സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വിജയകുമാര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ അജയകുമാര്‍, സീനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍മാരായ വിനോദ് താരാ സിംഗ്, ബാബു വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

date