Skip to main content
.

എന്റെ കേരളം പ്രദര്‍ശന വിപണന മേള: സംഘാടക സമിതി ഓഫീസ് മന്ത്രി ഉദ്ഘാടനം ചെയ്തു

സംസ്ഥാനസര്‍ക്കാറിന്റെ വികസനക്ഷേമനേട്ടങ്ങളും ജനോപകാരപ്രദമായ പദ്ധതികളും പ്രചരിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ രണ്ടാം എഡിഷന്‍ ഇടുക്കി ജില്ലാ മേളയുടെ സ്വാഗത സംഘം ഓഫീസ് തുറന്നു. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സേവനങ്ങളും വികസന പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി എന്റെ കേരളം പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കാനും അവര്‍ക്ക് മികച്ച സേവനം നല്‍കാനും കഴിയുന്ന സ്റ്റാളുകള്‍ തയ്യാറാക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. ചടങ്ങില്‍ ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, എ.ഡി.എം ഷൈജു പി ജേക്കബ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. എസ് വിനോദ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, സി.പി ഐ ജില്ലാ സെക്രട്ടറി കെ. സലീംകുമാര്‍, സി.പി.ഐ മുന്‍ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍, ഷിജോ തടത്തില്‍, ജോസ് കുഴിക്കണ്ടം, പി.കെ ജയന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് മുന്നോടിയായി വ്യാപാരഭവനില്‍ സംഘാടക സമിതി യോഗം ചേര്‍ന്ന് പ്രദര്‍ശനമേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി.

ചിത്രം:
എന്റെ കേരളം 2023' ഇടുക്കി ജില്ലാ മേളയുടെ സ്വാഗതസംഘം ഓഫീസ് ചെറുതോണിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യുന്നു

date