Skip to main content

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് വായ്പ വിതരണം നടത്തി

സേനാപതി ഗ്രാമപഞ്ചായത്തില്‍ സിഡിഎസ് കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണം നടത്തി. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ മുഖേന ലഭിച്ച 1.92 കോടി രൂപയുടെ വായ്പ്പ കുടുംബശ്രീ അംഗങ്ങള്‍ക്ക് കൈമാറി. വനിത വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ശൈലജ സുരേന്ദ്രന്‍ സംഘാംഗങ്ങള്‍ക്ക് ചെക്ക് നല്‍കി വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തിലോത്തമ സോമന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനപ്രതിനിധികളായ പി പി എല്‍ദോസ്, ഷീന ബിജു, പഞ്ചായത്തംഗം മത്തായി ആഗസ്തി എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കുടുംബശ്രീ ചെയര്‍പേഴ്സണ്‍ സന്ധ്യ, മെമ്പര്‍ സെക്രട്ടറി രൂപേഷ് എസ് എന്നിവര്‍ പങ്കെുത്തു.

date