Skip to main content

സംരംഭകര്‍ക്ക് പരീശീലനം

പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്ക് വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രിണര്‍ഷിപ്പ് ഡവലപ്മെന്റ് (കെഐഇഡി) ഏഴ് ദിവസത്തെ ബിസിനസ്സ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2023 മെയ് 9 മുതല്‍ 17 വരെ കളമശ്ശേരിയിലുള്ള കെഐഇഡി ക്യാമ്പസിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവൃത്തി പരിചയമുള്ള സംരംഭകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. 4,130 രൂപയാണ് ഏഴ് ദിവസത്തെ പരിശീലന ഫീസ്. താല്‍പര്യമുള്ളവര്‍ www.kied.info എന്ന വെബ്സൈറ്റില്‍ മെയ് 1 ന് മുന്‍പായി അപേക്ഷിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2532890/2550322/605542061.

date