Skip to main content
ബീച്ച് വാക്ക്

കായിക താരങ്ങളും ജനപ്രതിനിധികളും അണിനിരന്നു; ആവേശമായി എന്റെ കേരളം 'ബീച്ച് വാക്ക്'

യുവതയുടെ കേരളം എന്ന ആശയവുമായി  ഏപ്രിൽ 17 മുതൽ 23 വരെ  ആലപ്പുഴ ബീച്ചിൽ സംഘടിപ്പിക്കുന്ന  എൻറെ 
കേരളം പ്രദർശന വിപണനമേളയ്ക്ക് മുന്നോടിയായി ആലപ്പുഴയിൽ നടന്ന 'ബീച്ച് വാക്കിൽ' നുറുകണക്കിന് കായിക താരങ്ങളും ജനപ്രതിനിധികളും അണിനിരന്നു. യൂണിഫോമിൽ അണിനിരന്ന കായികതാരങ്ങൾക്കുപുറമേ ആലപ്പുഴയിലെ ജനപ്രതിനിധികളും നടത്തത്തിൽ പങ്കെടുത്തതോടെ ബീച്ച്  യുവ ശക്തിയുടെ കാഹളമായി. സ്്‌പോർട്‌സ് കൗൺസിലും ഇൻഫർമേഷൻ പബ്ലിക്ക് റിലേഷൻസ് വകുപ്പും ചേർന്ന് സംഘടിപ്പിച്ച ബീച്ച് വാക്ക് എ.എം. ആരിഫ്  എംപി, പി.പി. ചിത്തരഞ്ജൻ എം.എൽ.എ. എന്നിവർ ചേർന്ന് ഫ്‌ലാഗ് ഓഫ്  ചെയ്തു. സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടത്തിക്കൊണ്ടിരികുന്നതെന്ന് എ.എം. ആരിഫ് എം.പി. പറഞ്ഞു. സർക്കാരിന്റെ രണ്ടാം വർഷത്തിൽ  നടത്തിക്കൊണ്ടിരിക്കുന്ന പദ്ധതികളിൽ ഭൂരിഭാഗവും പൂർത്തീകരണ ഘട്ടത്തിൽ എത്തിനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഏഴ് വർഷത്തിൽ  ആരോഗ്യ വിദ്യാഭ്യാസ മേഖലയിലും കാർഷിക രംഗത്തും സംസ്ഥാനം വലിയ  പുരോഗതി കൈവരിച്ചതായി പി.പി. ചിത്തരഞ്ജൻ എം.എൽ.എ. പറഞ്ഞു. ബീച്ച് വാക്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി, ജില്ല കളക്ടർ ഹരിത വി. കുമാർ, ജില്ലാ പഞ്ചായത്ത് അംഗം ആർ. റിയാസ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് അർജ്ജുന പി.ജെ. ജോസഫ്, വൈസ് പ്രസിഡന്റ് വി.ജി. വിഷ്ണു, എക്‌സിക്യൂട്ടീവ് അംഗം ടി ജയമോഹനൻ, കോച്ച് എ. അഭിരാജ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. എസ്. സുമേഷ്, സാക്ഷരതാ മിഷൻ ജില്ലാ കോ- ഓഡിനേറ്റർ കെ.വി. രതീഷ്, തുടങ്ങിയവർ  പങ്കെടുത്തു. ആലപ്പുഴ ഡബ്ല്യു. ആൻഡ് സി. ആശുപത്രിക്കു സമീപം ആരംഭിച്ച പരിപാടി വിജയ് പാർക്കിൽ അവസാനിച്ചു.

date