Skip to main content

ബിസിനസ്സ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം

 പ്രവര്‍ത്തന കാര്യക്ഷമത നേടുവാന്‍ ആഗ്രഹിക്കുന്ന സംരംഭകര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്‌മെന്റ് ഏഴ് ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. 2023  മെയ് ഒമ്പതു മുതല്‍ 17 വരെ കളമശ്ശേരിയിലുള്ള കെ.ഐ.ഇ.ഡി. ക്യാമ്പസ്സിലാണ് പരിശീലനം. നിലവില്‍ സംരംഭം തുടങ്ങി അഞ്ച് വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് പങ്കെടുക്കാം.

ലീഗല്‍ ആന്‍ഡ് സ്റ്റാറ്റിയൂട്ടറി കംപ്ലയന്‍സ്, പാക്കേജിങ്, ബ്രാന്‍ഡിങ്, സ്ട്രാറ്റജിക് മാര്‍ക്കറ്റിങ്, വര്‍ക്കിങ് കാപിറ്റല്‍ മാനേജ്മെന്റ്, അഡ്വാന്‍സ്ഡ് ഡിജിറ്റല്‍, മാര്‍ക്കറ്റിങ് ടൈം ആന്‍ഡ് സ്ട്രസ് മാനേജ്മെന്റ്, സ്‌കീംസ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പരിശീലനം. കോഴ്സ് ഫീ: 4130 രൂപ (സര്‍ട്ടിഫിക്കേഷന്‍, ഭക്ഷണം, താമസം, ജി.എസ്.ടി. ഉള്‍പ്പടെ) താത്പര്യമുള്ളവര്‍ www.kied.info  വെബ്സൈറ്റ് വഴി ഓണ്‍ലൈനായി മെയ് ഒന്നിന്് മുന്‍പ് അപേക്ഷ നല്‍കണം. ഫോണ്‍: 0484 2532890/2550322/9605542061.
 

date