Skip to main content

അഭിരുചിയറിയാം; വഴികാട്ടിയായി അസാപ്

പ്ലസ്ടുവിന് ഏത് കോഴ്‌സ് പഠിക്കും? പ്ലസ് ടു കഴിഞ്ഞാൽ എന്ത് ചെയ്യും? ഇഷ്ട്ടമുള്ള മേഖല എങ്ങനെ കണ്ടെത്തും? അസാപിന്റെ സൗജന്യ അഭിരുചി നിർണയ പരീക്ഷയിലൂടെ ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കും. എന്റെ കേരളം എക്‌സിബിഷനിലെ അസാപ് പവലിയനിൽ അഭിരുചിയറിയാനും കരിയർ കൗൺസലിംഗിനും അവസരമുണ്ട്.
10, പ്ലസ് ടു കഴിഞ്ഞവർക്ക് മികച്ച അവസരങ്ങൾ തെരഞ്ഞെടുക്കാനുള്ള വഴികാട്ടിയാവുകയാണ് അസാപ്. ഇ മെയിൽ ഐഡി വഴി രജിസ്റ്റർ ചെയ്താണ് ഒരു മണിക്കൂർ ദൈർഘ്യമുള്ള അഭിരുചി പരീക്ഷ നേരിടേണ്ടത്. ചോദ്യങ്ങൾ മലയാളത്തിലും ഇംഗ്ലീഷിലും ലഭിക്കും. ഒരേ സമയം അഞ്ച് പേർക്ക് കമ്പ്യൂട്ടറിൽ പരീക്ഷ എഴുതാം.  കുട്ടികളുടെ താൽപര്യം, അഭിരുചി, വ്യക്തിത്വം എന്നിവ തിരിച്ചറിയാനുള്ള ലളിതമായ ചോദ്യങ്ങൾ പത്ത് വിഭാഗങ്ങളിലായിട്ടാണ്  ഒരുക്കിയിട്ടുള്ളത്. ചോദ്യങ്ങൾ പൂർത്തിയാകുന്നതോടെ ഫൈനൽ റിപ്പോർട്ടും ലഭിക്കും. ആവശ്യമുള്ളവർക്ക് സൗജന്യ കരിയർ കൗൺസലിംഗ് സെഷനും ലഭിക്കും.

date