Skip to main content

കരകൗശലം തീർത്ത് സുനിൽ ശ്രീകണ്ഠാപുരം

'എന്റെ കേരളം' മെഗാ എക്സിബിഷനിൽ വ്യത്യസ്തമായ കലാസൃഷ്ടികളാൽ വേറിട്ട് നിൽക്കുകയാണ്  സുനിൽ ശ്രീകണ്ഠാപുരം. ചിരട്ടയിലും മറ്റ് പാഴ് വസ്തുക്കളിലും നിർമ്മിച്ച കരകൗശല വസ്തുക്കാണ് കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്. മഞ്ഞ, പച്ച, ചുവപ്പ് നിറങ്ങളിൽ സുനിൽ തീർത്ത വാഴക്കുലകളാണ് സ്റ്റാളിന്റെ മുഖ്യ ആകർഷണം.  വിൽപനയ്ക്കായി വച്ചിരിക്കുന്ന ഈ വാഴക്കുലകൾ നിർമ്മിക്കുന്നത് ഉപയോഗശൂന്യമായ ഫ്രിഡ്ജുകളിൽ നിന്നെടുത്ത സ്പോഞ്ചുകൾ ഉപയോഗിച്ചാണ്. വിവിധ വലുപ്പത്തിൽ തീർത്ത കുലകൾക്ക് ഓയിൽ പെയിന്റുകൾ വച്ചാണ് നിറം നൽകുന്നത്.
വലുപ്പത്തിനനുസരിച്ചാണ് വില ഈടാക്കുന്നത്. 10 വർഷമായി ഈ കലാരംഗത്ത് ശ്രദ്ധേയനായി തുടരുകയാണ് സുനിൽ ശ്രീകണ്ഠാപുരം

date