Skip to main content

നെയ്‌തെടുക്കുന്ന ഓർമ്മകൾ

 
'എന്റെ കേരളം' മേളയിൽ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ പ്രദർശനം ഖാദി നൂലും തുണിയും എങ്ങിനെ ഉൽപാദിപ്പിക്കുന്നു എന്ന് കാണിച്ചുതരുന്നതാണ്. ചർക്ക, നല്ലി ചക്രം, മഗ്ഗം തുടങ്ങിയ യന്ത്രങ്ങളാണ് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നത്. പയ്യന്നൂർ ഗാന്ധി കേന്ദ്രത്തിന്റെ കീഴിലുള്ള മട്ടന്നൂരിലെ നെല്ലുന്നി യൂണിറ്റിന്റെയാണ് ഈ പ്രദർശനം. പ്രദർശന നഗരികളിൽ സാധാരണ കണ്ടുവരാത്ത നെയ്ത്ത് യന്ത്രങ്ങൾ ജനങ്ങളിൽ ആകാംക്ഷയുണർത്തുകയാണ്. ചക്കയിൽ നൂൽ നൂറ്റ് നല്ലി ചക്രത്തിൽ നൂൽ വേർതിരിച്ചെടുത്ത് മഗ്ഗത്തിൽ വസ്ത്രം നെയ്‌തെടുക്കുന്ന പ്രക്രിയയാണ് പ്രധാനമായും ഉള്ളത്. അതിന്റെ പ്രവർത്തന രീതികളും ഇവർ കാഴ്ചക്കാർക്ക് പകർന്നു നൽകുന്നു. കഴിഞ്ഞ കാലത്തെ നെയ്ത്ത് സംസ്‌കാരം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം.

date