Skip to main content

ജീവനക്കാര്‍ക്ക് വിഷുക്കൈനീട്ടവുമായി ജില്ലാ കളക്ടര്‍ 

 

സഹപ്രവര്‍ത്തകര്‍ക്കും കളക്ടറേറ്റ് ജീവനക്കാര്‍ക്കും ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് വിഷുക്കൈനീട്ടം സമ്മാനിച്ചു. ആദ്യം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ഷാജഹാനാണ് കൈനീട്ടം നല്‍കിയത്. തുടര്‍ന്ന് മറ്റ് സഹപ്രവര്‍ത്തകര്‍ക്കും കളക്ടറേറ്റിലെ മറ്റ് ജീവനക്കാര്‍ക്കും അവരവരുടെ സെക്ഷനില്‍ നേരിട്ടെത്തിയാണ് അദ്ദേഹം വിഷുക്കൈനീട്ടം സമ്മാനിച്ചത്. കൈ നീട്ടം നല്‍കുന്ന തോടൊപ്പം എല്ലാവര്‍ക്കും വിഷു ആശംസകളും കളക്ടര്‍ നേര്‍ന്നു.

date