Skip to main content

ഉണർവ്വ് 2023 പ്രദർശന വിപണന മേള ജില്ലാ കളക്ടർ സന്ദർശിച്ചു

 

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചും സബ്റീജിയണൽ എംപ്ലോയെന്റ് എക്സ്ചേഞ്ചും സംയുക്തമായി സംഘടിപ്പിച്ച ഉണർവ്വ് 2023 പ്രദർശന വിപണന മേള ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ് സന്ദർശിച്ചു.  സിവിൽ സ്റ്റേഷൻ അങ്കണത്തിൽ ക്രമീകരിച്ചിരുന്ന മേളയുടെ സമാപന ദിവസമായ വ്യാഴാഴ്ചയാണ് ( ഏപ്രിൽ 13) കളക്ടർ മേള സന്ദർശിക്കുകയും സംരംഭകർക്ക് പ്രോത്സാഹനം നൽകുകയും ചെയ്തത്. 

എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടപ്പിലാക്കി വരുന്ന സ്വയം തൊഴിൽ പദ്ധതി പ്രകാരം വിവിധ  സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിച്ച ഭിന്നശേഷിക്കാർ, വിധവകൾ അശരണരായ സ്ത്രീകൾ, എംപ്ലോയ്മെന്റ് രജിസ്ട്രേഷനുള്ള 50 വയസിന് മുകളിൽ പ്രായമായവർ തുടങ്ങിയവരുടെ വിവിധയിനം ഉൽപന്നങ്ങൾ വിറ്റഴിക്കുകയായിരുന്നു മേളയുടെ ലക്ഷ്യം.  ഏപ്രിൽ 10 ന് ആരംഭിച്ച മേളയുടെ ഉദ്ഘാടനം എംപ്ലോയ്‌മെന്റ് റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുറഹിമാൻ  കുട്ടിയാണ് നിർവഹിച്ചത്.

date