Skip to main content

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പി.ആര്‍.പി ചികിത്സ ആരംഭിക്കും

 

 

പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പി.ആര്‍.പി (പ്ലേറ്റിലേറ്റ് റിച്ച് പ്ലാസ്മ) ചികിത്സ ആരംഭിക്കും. പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെയാണ് നൂനത ചികിത്സാ രീതിയായ പി.ആര്‍.പി ആരംഭിക്കുക. പെരിന്തൽമണ്ണ ബ്ലഡ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ബ്ലഡ് ബാങ്ക് മാനേജ്മെന്റ് കമ്മിറ്റി (ബി.ബി.എം.സി) യോഗത്തിലാണ് തീരുമാനം. ദാതാക്കളുടെ രക്ത പരിശോധനയ്ക്കായി പുതിയ സംവിധാനമായ സി.എല്‍.ഐ.എ മെഷീന്‍ ബ്ലഡ് ബാങ്കില്‍ സ്ഥാപിക്കുന്നതിനും യോഗം അംഗീകാരം നല്‍കി.

പെരിന്തൽമണ്ണ ഐ.എം.എയുടെയും ബ്ലഡ് ബാങ്കിന്റെയും നേതൃത്വത്തിൽ രക്തദാന ചികിത്സയുടെ നൂതന സാധ്യതകളെക്കുറിച്ച് ഡോക്ടർമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും ബോധവത്കരിക്കും.

യോഗം ബി.ബി.എം.സി ചെയര്‍മാന്‍ എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സി. ബിന്ദു. ആർ.എം.ഓ ഡോ അബ്ദുൽ റസാഖ്, ബി.ബി.എം.സി അംഗങ്ങളായ ഡോ. വി.യു സീതി, ഡോ. കെ.എം സീതി, ഡോ. ജലീൽ, കുറ്റീരി മാനുപ്പ, ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫിസർ ഡോ. കെ. സാലിം എന്നിവർ സംസാരിച്ചു.

date