Skip to main content

ബിസിനസ്സ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം

കോട്ടയം: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർഷിപ്പ് ഡവലപ്‌മെന്റ് മേയ് ഒമ്പത് മുതൽ 17 വരെ കളമശ്ശേരികിഡ് ക്യാമ്പസിൽ വച്ച് ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്നു. ലീഗൽ ആൻഡ് സ്റ്റാറ്റിയൂറ്ററി കോംപ്ലിയൻസ്, പാക്കിംഗ്, ബ്രാൻഡിംഗ്, സ്ട്രാറ്റജിക് മാർക്കറ്റിംഗ്, വർക്കിംഗ് ക്യാപ്പിറ്റൽ മാനേജ്‌മെന്റ്, അഡ്വാൻസ്ഡ് ഡിജിറ്റൽ മാർക്കറ്റിംഗ്, ടൈം ആൻഡ് സ്‌ട്രെസ്സ് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. 4130രൂപ ആണ് ഫീസ്. താത്പര്യമുള്ളവർ www.kied.info എന്ന
വെബ്‌സൈറ്റിൽ മേയ് ഒന്നിന് മുമ്പായി അപേക്ഷിക്കണം. വിശദ വിവരത്തിന് ഫോൺ:0484 2532890/2550322/960542061.

date