Skip to main content

ക്ഷീര കർഷകർക്ക് ഹൈജീനിക്ക് കിറ്റും മിനറൽ മിക്‌സ്ചറും പാൽ പാത്രവും വിതരണം ചെയ്തു

 

             
ക്ഷീരവികസന വകുപ്പിന്റെ 2022-23 എം.എസ്.ഡി.പി സ്‌പെഷ്യൽ ബൂസ്റ്റർ പദ്ധതി പ്രകാരം കുറ്റിപ്പുറം ബ്ലോക്കിലെ നോർത്ത് നടുവട്ടം ക്ഷീര സംഘത്തിലെ കർഷകർക്ക് ഹൈജീനിക്ക് കിറ്റ്, മിനറൽ മിക്‌സ്ചർ, പാൽ പാത്രം എന്നിവ വിതരണം ചെയ്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കോമള ടീച്ചർ അധ്യക്ഷത വഹിച്ചു. നോർത്ത് നടുവട്ടം ക്ഷീരസംഘം പ്രസിഡന്റ് വേലായുധൻ നായർ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ജയചിത്ര, കുറ്റിപ്പുറം ക്ഷീര വികസന ഓഫീസർ അയ്യൂബ്, സംഘം സെക്രട്ടറി രാജേഷ് എന്നിവർ സംസാരിച്ചു.
 

date