Skip to main content
കൊമ്പുകുത്തി ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂളിലെ ഹൈടെക് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ വകുപ്പു മന്ത്രി വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി നിർവഹിക്കുന്നു

ഗോത്രവർഗ  വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി വി. ശിവന്‍കുട്ടി

കോട്ടയം: ഗോത്രവർഗ വിഭാഗത്തിന്റെ ഉന്നമനം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ-തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കൊമ്പുകുത്തി ഗവണ്‍മെന്റ് ട്രൈബല്‍ ഹൈസ്‌കൂളില്‍ രണ്ട് കോടി രൂപ ചെലവഴിച്ചു നിർമിച്ച ഹൈടെക് സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തോടു ചേര്‍ന്നു നില്‍ക്കുന്ന സമീപനമാണ് ഈ സര്‍ക്കാരിനുള്ളത്. അതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ആദിവാസി ഗോത്രവര്‍ഗമേഖലയില്‍ അവരുടെ ഭാഷ ഉപയോഗിച്ചു കൊണ്ടുള്ള വിദ്യാഭ്യാസമാണിപ്പോള്‍ നടത്തുന്നത്. - മന്ത്രി പറഞ്ഞു.

അഡ്വ.  സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്‍, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീജാ ഷൈന്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം പി.ആര്‍. അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം രത്നമ്മ രവീന്ദ്രന്‍, കോരുത്തോട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജാന്‍സി സാബു, ഗ്രാമപഞ്ചായത്തംഗം ലത സുശീലന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ സുബിന്‍ പോള്‍,  വിദ്യാകിരണം മിഷന്‍ ജില്ലാ കോഡിനേറ്റര്‍ കെ.ജെ. പ്രസാദ്, കോട്ടയം ഡയറ്റ് പ്രിന്‍സിപ്പല്‍ ആര്‍. പ്രസാദ്, ഹെഡ്മിസ്ട്രസ് ഷീനാ കളത്തിങ്കല്‍, വി.പി. മിനി, മെറീന തോമസ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ. രാജേഷ്, കെ.ബി. സുജി, കെ.ബി. രാജന്‍, ജോയി പുരയിടം,  പി.കെ. സുധീര്‍. ഇ.കെ. മധു , വി.എം വിശ്വനാഥന്‍, സംഘടനാപ്രതിനിധികളായ വിന്‍സി മനോജ്, കെ.ആര്‍. സെയ്ന്‍, പ്രീതി ജോയ്, കെ.എന്‍. ചെല്ലപ്പന്‍, ടി.എന്‍ സജി,  വി.ജെ. റെജി, വി.എം. സുരാജ്, സിബിച്ചന്‍ കെ.കെ., പി.ടി. ഷെജിമോന്‍ എന്നിവര്‍ പങ്കെടുത്തു. കോണ്‍ട്രാക്ടര്‍ മുഹമ്മദ് ഫയാസിനെ ചടങ്ങില്‍ ആദരിച്ചു.
 

date