Skip to main content
പള്ളിക്കത്തോട് ഐ.ടി ഐയിൽ പുതിയതായി നിർമിച്ച ട്രെയിനീസ് ഹോസ്റ്റൽ , സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടങ്ങളുടെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കുന്നു

ഐടിഐകളോട് ചേര്‍ന്ന് പ്രൊഡക്ഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നത് പരിഗണിക്കും: മന്ത്രി വി. ശിവന്‍കുട്ടി

കോട്ടയം: വൈദഗ്ധ്യമുള്ള തൊഴില്‍ശക്തി വ്യവസായമേഖലയ്ക്ക് ശക്തി പകരുമെന്നും അതിനായി ഐ.ടി. ഐ ഉന്നമനത്തിനായുള്ള എല്ലാ പ്രവര്‍ത്തനങ്ങളും നടപ്പാക്കുമെന്നും പൊതുവിദ്യാഭ്യാസ-തൊഴിലും നൈപുണ്യവും വകുപ്പുമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ഐടിഐകളോട് ചേര്‍ന്ന് പ്രൊഡക്ഷന്‍ സെന്ററുകളും സെയില്‍സ് സെന്ററുകളും സ്ഥാപിക്കുന്നത് പരിഗണിക്കും. നൈപുണ്യ വികസനത്തിനുള്ള എല്ലാ സൗകര്യങ്ങളും ഐ.ടി.ഐയില്‍ ഒരുക്കും. - മന്ത്രി പറഞ്ഞു. പള്ളിക്കത്തോട് സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പുതിയതായി നിര്‍മിച്ച ട്രെയിനീസ് ഹോസ്റ്റലിന്റെയും സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെയും ഉദ്ഘാടനം നര്‍വഹിക്കുകയായിരുന്നു മന്ത്രി.

         സര്‍ക്കാര്‍ ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ആന്റോ ആന്റണി എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു എന്നിവര്‍ മുഖ്യാതിഥികളായി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ പി. ശ്രീലേഖ റിപ്പോര്‍ട്ടവതരിപ്പിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ഓഫ് ട്രെയിനിംഗ് കെ.പി ശിവശങ്കരന്‍, പള്ളിക്കത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എന്‍ ഗിരീഷ്‌കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശോക് പൂതമന, ബ്ലോക്ക് പഞ്ചായത്തംഗം ജോമോള്‍ മാത്യു,  ഗ്രാമ പഞ്ചായത്തംഗം സനു ശങ്കര്‍, പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജോണ്‍സണ്‍ മാത്യു, ആനിക്കാട് റീജണല്‍ ഫാര്‍മേഴ്സ് പ്രസിഡന്റ് കെ. ഗോപകുമാര്‍, ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിംഗ് എം.എഫ് സാംരാജ്, , ഐ.എം. സി ചെയര്‍മാന്‍ പി.വി ചെറിയാന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി.ജി രാജു, ജോജി മാത്യു, എം.എന്‍ കൃഷ്ണപിള്ള, ജോസ് പി. ജോണ്‍, സതീഷ് ചന്ദ്രന്‍, സംഘടനാപ്രതിനിധികളായ ഫാദര്‍ തോമസ് പാണനാല്‍,  സജി ആക്കിമാട്ടേല്‍, പിടിഎ പ്രസിഡന്റ് വാസുദേവന്‍ നായര്‍, സ്റ്റാഫ് സെക്രട്ടറി പി. സ്മിത, ട്രെയിനീസ് കൗണ്‍സില്‍ ചെയര്‍മാന്‍ സി എ അഭിലാഷ് എന്നിവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ ഇന്‍ ചാര്‍ജ് ജോണ്‍സണ്‍ മാത്യു നന്ദി പറഞ്ഞു.

 

 

 

date