Skip to main content

 എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന്

ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (ഏപ്രില്‍ 14) ഉച്ചയ്ക്ക് 12 ന് പാലക്കാട് ബി.ഇ.എം.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി സപര്യ ഭരതനാട്യം അവതരിപ്പിക്കും. 12.20 ന് പുതുപ്പരിയാരം സി.ബി.കെ.എം സ്‌കൂള്‍ വിദ്യാര്‍ത്ഥി സി.വി അതുല്യയുടെ നാടോടി നൃത്തം, 12.30 ന് അഗളി ജി.വി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥികളായ നിഷയും സംഘവും അവതരിപ്പിക്കുന്ന കുമ്മി, ഉച്ചയ്ക്ക് ഒന്നിന് പാലക്കാട് പി.എം.ജി.എച്ച്.എസ്.എസിലെ കബനി, അതിഥി എന്നിവരുടെ നൃത്താവിഷ്‌കാരം, 1.15 ന് വള്ളിക്കോട് എ.യു.പി സ്‌കൂളിലെ ഹര്‍ഷിനി കൃഷ്ണ അവതരിപ്പിക്കുന്ന മോഹിനിയാട്ടം എന്നിവ നടക്കും. തുടര്‍ന്ന് പാലക്കാട് പി.എം.ജി.എച്ച്.എസ്.എസിലെ ദില്‍ന സുനിലും സംഘവും ആന്റി ഫ്‌ളാഷ് മോബും അവതരിപ്പിക്കും.

സെമിനാര്‍ ഇന്ന്

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് (ഏപ്രില്‍ 14) വൈകിട്ട് 3.30 മുതല്‍ 4.30 വരെ കാലാവസ്ഥാ വ്യതിയാനം നെറ്റ് സീറോ എമിഷന്‍-സുസ്ഥിര വികസനം വിഷയത്തില്‍ നവകേരളം, കൃഷി, മണ്ണ് സംരംക്ഷണം, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവര്‍ സെമിനാര്‍ അവതരിപ്പിക്കും.

നിറവില്‍ ഇന്ന്

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ നിറവ് കലാ-സാംസ്‌കാരിക പരിപാടികളില്‍ ഇന്ന് (ഏപ്രില്‍ 14) വൈകിട്ട് അഞ്ചിന് മണ്ണൂര്‍ രാജകുമാരനുണ്ണി കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. 5.15 ന് വനിതകള്‍ മാത്രം അടങ്ങുന്ന കണ്യാര്‍കളി സംഘം അവതരിപ്പിക്കുന്ന കണ്യാര്‍കളി. 6.10 ന് പ്രയാണ്‍ മ്യൂസിക് ബാന്‍ഡിന്റെ ഗായകരായ അജയന്‍ സത്യന്‍, ക്രിസ്റ്റാ കല, അജിത്ത് സത്യന്‍ എന്നിവരും സംഘവും അവതരിപ്പിക്കുന്ന സംഗീതപരിപാടി അരങ്ങേറും. 8.10 ന് ജനാര്‍ദ്ദനന്‍ പുതുശ്ശേരിയും സംഘവും അവതരിപ്പിക്കുന്ന 'ഗ്രാമചന്തം-പാലക്കാടന്‍ നാട്ടുകലകള്‍' അരങ്ങേറും.
 

date