Skip to main content

കുടുംബശ്രീ രജതജൂബിലി  'മുദ്രഗീതം' ഒരുക്കാന്‍ അയല്‍ക്കൂട്ട വനിതകള്‍ക്ക് രചനാ മത്സരം

 

രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കുടുംബശ്രീ 'മുദ്രഗീതം'-തീം സോങ്ങ് ഒരുക്കുന്നു. കുടുംബശ്രീ അംഗങ്ങളില്‍ നിന്നു തന്നെ തീം സോങ്ങ് കണ്ടെത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതിന്‍റെ ഭാഗമായി അയല്‍ക്കൂട്ട വനിതകള്‍ക്കായി 'മുദ്രഗീതം' തീം സോങ്ങ് രചനാ മത്സരം സംഘടിപ്പിക്കുന്നു. മികച്ച രചനയ്ക്ക് പതിനായിരം രൂപയും ഫലകവും സമ്മാനം ലഭിക്കും. വിദഗ്ധര്‍ ഉള്‍പ്പെടുന്ന ജൂറിയാണ് മികച്ച രചന തിരഞ്ഞെടുക്കുക. മെയ് 17 ന് നടക്കുന്ന കുടുംബശ്രീ വാര്‍ഷിക ദിനാഘോഷ പരിപാടിയില്‍ സമ്മാനം വിതരണം ചെയ്യും.  

 

കാല്‍ നൂറ്റാണ്ടിനിടയില്‍ കുടുംബശ്രീയുടെ സമഗ്ര സംഭാവനകളുടെ സംക്ഷിപ്തമാണ് ഗാനത്തില്‍ പ്രതിഫലിക്കേണ്ടത്. ലിംഗാധിഷ്ഠിതമല്ലാത്ത പ്രമേയമായിരിക്കണം ഗാനത്തിന്‍റെ ഉള്ളടക്കം. കൂടാതെ മതനിരപേക്ഷ ജീവിത വീക്ഷണത്തിന് ഇണങ്ങി നില്‍ക്കുന്നതും ആത്മവിശ്വാസം, സ്നേഹം, സഹകരണ മനോഭാവം എന്നിവ ആര്‍ജിക്കാന്‍ പ്രചോദനം നല്‍കുന്നതുമായിരിക്കണം. പതിനാറ് വരിയില്‍ കൂടാന്‍ പാടില്ല. രചനകള്‍ മലയാളത്തിലായിരിക്കണം. തിരഞ്ഞെടുക്കുന്ന രചന സംഗീതം നല്‍കി കുടുംബശ്രീയുടെ തീം സോങ്ങായി ഉപയോഗിക്കും. 

 

രചനകള്‍ 2023 ഏപ്രില്‍ 15നകം എക്സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്ങ്. മെഡിക്കല്‍ കോളേജ്.പി.ഓ, തിരുവനന്തപുരം-695 011 എന്ന വിലാസത്തില്‍ ലഭിക്കണം.

 

 

date