Post Category
പരാതി പരിഹാര അദാലത്ത്: സര്‍വ്വീസ് ചാര്‍ജുകള്‍ നിശ്ചയിച്ചു
മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടക്കുന്ന പരാതി പരിഹാര അദാലത്തുകളിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ക്കുള്ള സര്‍വ്വീസ് ചാര്‍ജുകള്‍ നിശ്ചയിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഓരോ അപേക്ഷയ്ക്കും സര്‍വ്വീസ് ചാര്‍ജ്ജ് 20 രൂപയായും, സ്കാന്‍ ചെയ്യുന്നതിന് പേജ് ഒന്നിന് 3 രൂപയും, പ്രിന്റ് ചെയ്യുന്നതിന് പേജ് ഒന്നിന് 3 രൂപയുമായാണ് സര്‍വ്വീസ് ചാര്‍ജ് നിജപ്പെടുത്തിയിരിക്കുന്നത്.
date
- Log in to post comments