Skip to main content

നിങ്ങള്‍ എത്ര ഹാപ്പി ആണെന്ന് അറിയണോ ? സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാളിലേക്ക് വരൂ

 

നിങ്ങള്‍ എത്രത്തോളം സന്തോഷവാനാണെന്ന് അറിയണമെങ്കില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ സ്റ്റാര്‍ട്ടപ്പ് മിഷന്‍ സ്റ്റാളില്‍ എത്തിയാല്‍ മതി. സ്റ്റാര്‍ട്ടപ്പ് മിഷനാണ് ഇതിന് അവസരമൊരുക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിതമായി വികസിപ്പിച്ച എഡ്യു-ടെക് എന്ന സോഫ്റ്റ്‌ഫെയര്‍ ആണ് മുഖേനയാണ് സന്തോഷവും സങ്കടവുമെല്ലാം മനസിലാക്കി തരുന്നത്. സന്തോഷം മാത്രമല്ല സങ്കടം, ആശ്ചര്യം, ന്യൂട്രല്‍, ഭയം എന്നിവയും നിങ്ങള്‍ക്ക് ഇതിലൂടെ അറിയാം. ഗ്രോ എന്ന പേരില്‍ ഹാഷിര്‍ വികസിപ്പിച്ചെടുത്ത സംവിധാനമാണ് എഡ്യു-ടെക്. തന്റെ ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും പഠനം എളുപ്പമാക്കുന്നതിനുമാണ് ഹാഷിര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത് നിര്‍മ്മിച്ചെടുത്തത്. വിദ്യാര്‍ത്ഥികള്‍ എത്ര ശ്രദ്ധിക്കുന്നു, അവരുടെ പഠനത്തിലെ പുരോഗമനം, താരതമ്യം, ഓഗ്മെന്റഡ് റിയാലിറ്റി ക്ലാസ്സ് തുടങ്ങിയ വിവരങ്ങള്‍ ഇതിലൂടെ ലഭിക്കും.കണ്ടുപിടുത്തം ശ്രദ്ധിക്കപ്പെട്ടതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സമീപിക്കുന്നുണ്ടന്ന് ഹാഷിര്‍ പറയുന്നു. നിലവില്‍ ലീഡ് കോളെജ് അധികൃതര്‍ പ്രസ്തുത സംവിധാനം കോളെജില്‍ സ്ഥാപിക്കാനുള്ള തീരുമാനത്തിലാണ്. പഠന സംബന്ധമായ ഏത് സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി പറയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധ്യാപക-വിദ്യാര്‍ത്ഥികളുടെ ഓരോ മണിക്കൂറിലുമുള്ള ക്ലാസ് അറ്റന്‍ഡന്‍സ്, ശ്രദ്ധ എന്നിവ അറിയാനും സഹായിക്കുന്നു.

date