Skip to main content
ഫോട്ടോ: എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ സജ്ജീകരിച്ച ക്ഷീര വികസന വകുപ്പ് സ്റ്റാള്‍.

എന്റെ കേരളം പ്രദര്‍ശന വിപണന മേള ശ്രീഖണ്ഠ്, രസ്മലായ്, രസഗുള പ്രദര്‍ശനവുമായി ക്ഷീര വികസന വകുപ്പ്

 

രുചിയൂറും പാല്‍വിഭവങ്ങളുടെ പ്രദര്‍ശനവുമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ക്ഷീര വികസന വകുപ്പ് സ്റ്റാള്‍. പാല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഉത്തരേന്ത്യന്‍ വിഭവങ്ങളായ ശ്രീഖണ്ഠ്, രസ്മലായ്, രസഗുള എന്നിവക്കൊപ്പം തൈര്, പനീര്‍, കണ്ടന്‍സ്ഡ് മില്‍ക്ക് എന്നിവയാണ് പ്രദര്‍ശനത്തിലുള്ളത്. ഇതില്‍ ശ്രീഖണ്ഠ് ആണ് ഏറ്റവും ശ്രദ്ധ നേടിയിരിക്കുന്നത്. ശുദ്ധമായ പാലില്‍ നിന്നും ഉണ്ടാക്കിയെടുത്ത തൈരിലെ വെള്ളം പൂര്‍ണമായും കളഞ്ഞ് അവശേഷിക്കുന്ന ചക്കിലേക്ക് മധുരവും മറ്റന്തെങ്കിലുമൊരു രസം കൂടി ചേര്‍ത്താണ് ശ്രീഖണ്ഠ് ഉണ്ടാക്കുന്നത്. ക്ഷീര വികസന വകുപ്പിന്റെ കീഴിലുള്ള സ്വയം സഹായ സംഘങ്ങള്‍ നിര്‍മ്മിച്ച പാല്‍ വിഭവങ്ങളാണ് മേളയില്‍ പ്രദര്‍ശനത്തിനുള്ളത്.

പ്രദര്‍ശനത്തില്‍ തീറ്റപ്പുല്ലുകള്‍, ക്ഷീരകര്‍ഷക പദ്ധതി വിവരങ്ങള്‍

പാല്‍വിഭവങ്ങള്‍ക്ക് പുറമെ ഗിനി ഗ്രാസ്, മക്കച്ചോളം, അസോള തുടങ്ങിയ വിവിധതരം തീറ്റപ്പുല്ലുകളുടെ പ്രദര്‍ശനവും മേളയിലുണ്ട്. ഇതോടൊപ്പം ക്ഷീര വികസന വകുപ്പ് നല്‍കുന്ന മില്‍ക്ക് ഷെഡ്് വികസന പദ്ധതി, തീറ്റപ്പുല്‍കൃഷി വികസനം തുടങ്ങി വിവിധ സേവനങ്ങളുടെയും പദ്ധതികളുടെ വിശദീകരണവും സ്റ്റാളില്‍ നിന്നും ലഭിക്കും. ഇതിനുപുറമെ രക്തചംക്രമണം വര്‍ധിപ്പിക്കുന്നതിനായി പശുക്കളുടെ ശരീരത്തില്‍ അമര്‍ത്തുന്നതിനുള്ള ബ്രഷ്, അകിട് കഴുകുന്നതിനുള്ള ഡിപ് കപ്പുകള്‍, കറവ യന്ത്രം എന്നിവയുടെ പ്രദര്‍ശനവും സ്റ്റാളിലുണ്ട്.  
 

date