Skip to main content

മാലിന്യ സംസ്കരണം: ശുചിത്വ എൻഫോഴ്സ്‌മെന്റ് പരിശോധന നടത്തി.

 

 

മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ കണ്ടെത്താൻ നിയമിച്ച എൻഫോഴ്സ്‌മെന്റ് സ്ക്വാഡുകൾ ജില്ലയിൽ പരിശോധന നടത്തി. രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞാണ് സ്ക്വാഡിന്റെ പ്രവർത്തനം . 

ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് , നിലമ്പൂർ മുനിസിപ്പാലിറ്റി തുടങ്ങിയ സ്ഥലങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്. മാർച്ച് 23ന് തുടങ്ങിയ പരിശോധനയിൽ ഇതുവരെ 3474 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും 35,750 രൂപ പിഴയീടാക്കുകയും ചെയ്തതായി

 ജില്ലാ എൻഫോഴ്സ്മെന്റ് സെക്രട്ടറിയേറ്റ് ചെയർമാനായ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ വി.കെ മുരളി അറിയിച്ചു.

 

date