Skip to main content

മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എപ്ലോയ്മെൻറ് (കിലെ) മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തൊഴിൽ മേഖലയെയും തൊഴിലാളികളെയും സംബന്ധിച്ച് കഴിഞ്ഞ ഒരു വർഷക്കാലയളവിൽ പത്രങ്ങൾ, വാരികകൾ എന്നിവയിൽ പ്രസിദ്ധീകരിച്ച സാമൂഹിക പ്രസക്തിയുള്ള മികച്ച ലേഖനങ്ങൾക്കാണ് അവാർഡ് നൽകുന്നത്. അവാർഡിന് പരിഗണിക്കേണ്ട ലേഖനങ്ങളും വർത്തകളും, ലേഖകന്റെ വിശദ വിവരങ്ങളും ഏപ്രിൽ 17ന് വൈകിട്ട് നാലിന് മുമ്പായി എക്സിക്യൂട്ടിവ് ഡയറക്ടർ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റ്, തൊഴിൽ ഭവൻ, വികാസ് ഭവൻ പി ഒ , തിരുവനന്തപുരം-33 എന്ന മേൽ വിലാസത്തിലോ, kiletvm@gmail.com എന്ന ഇമെയിൽ വിലാസത്തിലോ നേരിട്ടോ നൽകേണ്ടതാണ്. മികച്ച ലേഖനത്തിന് 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും നൽകും.
 

 

date