Skip to main content
ജില്ലാ ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു

ജില്ലാ ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജൈവവൈവിധ്യ പരിപാലന സമിതികൾക്ക്  ആവശ്യമായ വിദഗ്ധ ഉപദേശം നൽകുന്നതിനും പ്രവർത്തനം വിലയിരുത്തുന്നതിനുമായി ജില്ലാതല ജൈവവൈവിധ്യ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തിൽ ഒരു മോണിറ്ററിംഗ് സംവിധാനം എന്ന നിലയിലാണ് ജില്ലാ ആസൂത്രണ സമിതി അധ്യക്ഷന്റെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചത്.

സംസ്ഥാന ജൈവവൈവിധ്യ ബോർഡ് കോഴിക്കോട് ജില്ലാ കോഡിനേറ്റർ കെ. പി. മഞ്ജു ജോയിന്റ് കൺവീനറായ സമിതിയിൽ പ്രിൻസിപ്പൽ കൃഷി ഓഫീസർ, അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ്, ജില്ലാ ഫിഷറീസ് ഓഫീസർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ, ദാരിദ്ര്യ ലഘൂകരണ യൂണിറ്റിന്റെ പ്രോജക്ട് ഡയറക്ടർ, ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ  അംഗങ്ങളാണ്.

ജില്ലാ ആസൂത്രണ സമിതി നാമനിർദേശം ചെയ്യുന്ന അഞ്ച് ജൈവവൈവിധ്യ വിഷയ വിദഗ്ധരും സ്ഥിരം ക്ഷണിതാക്കളായിട്ടുണ്ട്. കൂടാതെ ജില്ലാ ആസൂത്രണ സമിതിയുടെ സർക്കാർ നോമിനിയും ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ അസോസിയേഷൻ  ചെയർമാൻമാരും  ഫറോക്ക് മുൻസിപ്പൽ ചെയർമാനും സ്ഥിരം ക്ഷണിതാക്കളാണ്. 

കമ്മിറ്റിയുടെ ആദ്യത്തെ മീറ്റിംഗ്  ജില്ലാ പ്ലാനിങ് ഓഫീസ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. ജില്ലാ ആസൂത്രണ സമിതി അധ്യക്ഷനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ മായ. ടി. ആർ പങ്കെടുത്തു.

date