Skip to main content
മൂടാടിയിൽ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം

മൂടാടിയിൽ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനം

 

മൂടാടി ഗ്രാമപഞ്ചായത്തിൽ എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചു. ആരോഗ്യം, മൃഗസംരക്ഷണം, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് വിപുലമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചത്.

മൂടാടി ഗ്രാമപഞ്ചായത്തിൽ എലിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലായിരുന്നു യോഗം ചേർന്നത്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വാർഡുകളിൽ ആശാവർക്കർമാരുടെ നേതൃത്വത്തിൽ ഫീവർ സർവ്വേ തുടങ്ങി. എലി നശീകരണ പ്രവർത്തനം ഊർജ്ജിതമാക്കാനും യോഗത്തിൽ തീരുമാനിച്ചു.

രോഗലക്ഷണമുള്ളവർ മൂടാടി കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടുക, ചതുപ്പുനിലങ്ങളിൽ ഇടപഴകുന്നവർ പ്രതിരോധ മരുന്ന് നിർബന്ധമായി കഴിക്കുക, മുറിവോ മറ്റോ ഉള്ളവർ മലിനജല സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു.

മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി കെ ശ്രീകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി എം ഗിരീഷ്, ജെ എച്ച് ഐ സത്യൻ,  ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഷബീർ, കൃഷി അസിസ്റ്റന്റ് വിജില തുടങ്ങിയവർ സംസാരിച്ചു.

date