Skip to main content

അറിയിപ്പുകൾ

 

ഇൻറർവ്യൂ നടത്തുന്നു

കൊയിലാണ്ടി ഗവ ഐ ടി ഐയിൽ മെക്കാനിക്ക് ഡീസല്‍ (എം ഡി), ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം മെയിന്‍റനന്‍സ് (ഐ സി ടി എസ് എം) എന്നീ ട്രേഡുകളില്‍ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിനായുള്ള ഇൻറർവ്യൂ നടത്തുന്നു. ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി /എൻ എ സി മൂന്ന് വർഷത്തെ പ്രവർത്തി പരിചയം, അല്ലെങ്കിൽ എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വർഷത്തെ പ്രവർത്തിപരിചയം /ഡിപ്ലോമ രണ്ട് വർഷത്തെ പ്രവർത്തി പരിചയം എന്നിവ ഉള്ളവരായിരിക്കണം. താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ പ്രമാണങ്ങളുമായി ഏപ്രിൽ 19ന് രാവിലെ  11.00 മണിക്ക് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 04962631129, 9387048709.

 

അപേക്ഷ ക്ഷണിച്ചു 

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ്‌ 12മുതൽ 18 വരെ കോഴിക്കോട് ബീച്ചിൽ വച്ച് നടത്തപ്പെടുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ പങ്കെടുക്കാൻ താൽപര്യമുള്ള "ഉദ്യം" രജിസ്ട്രേഷനുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങൾ നടത്തുന്ന സംരംഭകരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ ഏപ്രിൽ ഇരുപതിനുള്ളിൽ ജില്ലാ വ്യവസായ കേന്ദ്രം ഓഫീസിൽ സമർപ്പിക്കേണ്ടതാണെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0495 2765770/2766563

 

ഇൻറർവ്യൂ

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിലേക്ക് കരാർ നിയമനത്തിന് ഇന്റർവ്യൂ നടത്തുന്നു. അനസ്തേഷ്യോളജിസ്റ്റ് (യോഗ്യത: അനസ്തേഷ്യോളജിയിൽ എംഡി/ഡി.എൻ.ബി ഒരു വർഷത്തെ പ്രവർത്തിപരിചയത്തോടുകൂടിയ ഡിപ്ലോമ ഇൻ അനസ്തേഷ്യ). പ്രതിമാസ വരുമാനം: 100000 രൂപ. ലക്ച്ചറർ ഇൻ റേഡിയേഷൻ ഫിസിസ്റ്റ് (യോഗ്യത : എം എസ് സി ഫിസിക്സ്/ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ഫിസിക്സ് , എം എസ് സി മെഡിക്കൽ ഫിസിക്സ് അല്ലെങ്കിൽ മെഡിക്കൽ റേഡിയേഷൻ ഫിസിക്സ് , എ ഇ ആർ ബി നടത്തുന്ന ആർ എസ് ഒ സർട്ടിഫിക്കേഷൻ പരീക്ഷ പാസായവർ ആയിരിക്കണം. മൂന്ന് വർഷത്തെ ക്ലിനിക്കൽ പ്രവർത്തിപരിചയം അഭികാമ്യം) പ്രതിമാസ വേതനം: 50000 രൂപ. ഏപ്രിൽ 24ന് രാവിലെ 11 മണിക്ക് ലക്ച്ചറർ ഇൻ റേഡിയേഷൻ ഫിസിസ്റ്റിന്റെയും , ഉച്ചക്ക് 12 മണിക്ക് അനസ്തേഷ്യോളജിസ്റ്റിന്റെയും ഇൻറർവ്യൂ നടക്കും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ എത്തിച്ചേരണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0495  2355900

date