Skip to main content

ക്വട്ടേഷനുകള്‍ ക്ഷണിച്ചു  

 

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 2023 മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ത്ഥം 4 അടി ഉയരത്തിലും 3 അടി വീതിയിലുമുള്ള  പ്രകൃതി സൗഹൃദ മെറ്റീരിയലില്‍ നിര്‍മ്മിച്ച ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും വിവിധ നിയമസഭാ മണ്ഡലങ്ങളിലും പ്രിന്റ് ചെയ്ത് സ്ഥാപിക്കുന്നതിന് ഈ മേഖലയില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുളള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രില്‍ 20 വൈകുന്നേരം മൂന്ന് മണി. അന്നേദിവസം വൈകുന്നേരം നാല് മണിക്ക് ക്വട്ടേഷനുകള്‍ തുറക്കും. 
ക്വട്ടേഷനുകള്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, കോഴിക്കോട് 673020 എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.     കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370225.

date