Skip to main content

ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള അവാർഡ് വിതരണം ചെയ്തു 

 

ലോകാരോഗ്യ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച വച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡ് വിതരണം നടത്തി. കോഴിക്കോട് ഐഎംഎ ഹാളിൽ നടന്ന പരിപാടി കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. എല്ലാവർക്കും ആരോഗ്യം എന്ന ലക്ഷ്യത്തിലെത്തിച്ചേരാൻ ശുദ്ധജലവും ശുദ്ധവായുവും ആരോഗ്യകരമായ ഭക്ഷണരീതിയും എല്ലാവർക്കും പ്രാപ്യമാകണമെന്നും ഇതിനുള്ള പ്രവർത്തനങ്ങളിൽ എല്ലാവരും ഒത്തു ചേരണമെന്നും മേയർ പറഞ്ഞു. ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങൾ പൊതുജനങ്ങളിലെത്തിക്കുന്നതിൽ മികച്ച പ്രവർത്തനങ്ങളാണ് അവാർഡിനർഹരായ സ്ഥാപനങ്ങൾ നടത്തിയതെന്നും മേയർ പറഞ്ഞു. 

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ.പി ദിനേശ് കുമാർ അധ്യക്ഷത വഹിച്ചു. 'എല്ലാവർക്കും ആരോഗ്യം' എന്ന ദിനാചരണ വിഷയത്തിൽ ബാലുശ്ശേരി ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. സുരേശൻ കെ കെ ക്ലാസെടുത്തു. ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ നവീൻ എ, നവകേരളം കർമ്മ പദ്ധതി നോഡൽ ഓഫീസർ ഡോ. ഷാജി സി.കെ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ജില്ലാ ചെയർമാൻ ഡോ. അനീൻ കുട്ടി, ജില്ലാ എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ കെ മുഹമ്മദ് മുസ്‌തഫ, ഡെപ്യൂട്ടി എജ്യുക്കേഷൻ ആന്റ് മീഡിയ ഓഫീസർ ഷാലിമ ടി, ആരോഗ്യകേരളം കൺസൾട്ടന്റ് ദിവ്യ സി എന്നിവർ സംസാരിച്ചു.

date